മലബാറിനും മാവേലിക്കും പയ്യന്നൂരിൽ സ്​റ്റോപ്പുണ്ടാകും

പയ്യന്നൂർ: പുനരാരംഭിക്കുന്ന ട്രെയിനുകൾക്ക്​ പയ്യന്നൂരിൽ സ്​റ്റോപ്പുണ്ടാകും. കോവിഡിനെ തുടർന്ന് മാർച്ച് 23 മുതൽ സർവിസ് നിർത്തിവെച്ച മലബാർ, മാവേലി എക്സ്പ്രസുകളും ചെന്നൈ സൂപ്പർ ഫാസ്​റ്റുമാണ്​ എട്ട് മാസത്തിനുശേഷം ഒാട്ടം പുനരാരംഭിക്കുന്നത്. സ്പെഷൽ വണ്ടികളായാണ് ഓടാൻ തീരുമാനിച്ചത്. മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രക്ക് അനുവദിക്കുക. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മലബാർ എക്സ്‌പ്രസ് ഡിസംബർ നാല് മുതൽ രാത്രി 08.08നും തിരിച്ച് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന മലബാർ എക്സ്പ്രസ് ഡിസംബർ ആറുമുതൽ രാവിലെ 07.19നും പയ്യന്നൂരിലെത്തും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ഡിസംബർ10 മുതൽ വൈകീട്ട് 06.58ന്​ പയ്യന്നൂരിലെത്തും. തിരിച്ച്‌ തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ഡിസംബർ 12 മുതൽ രാവിലെ 05.09നും ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന സൂപ്പർഫാസ്​റ്റ്​ ഡിസംബർ ഒമ്പത്​ മുതൽ രാവിലെ 06.18നും തിരിച്ച് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന സൂപ്പർഫാസ്​റ്റ്​ ഈ ദിവസം മുതൽ വൈകീട്ട് 06.04നും പയ്യന്നൂരിൽ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.