Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:58 PM GMT Updated On
date_range 2 Dec 2020 11:58 PM GMTമലബാറിനും മാവേലിക്കും പയ്യന്നൂരിൽ സ്റ്റോപ്പുണ്ടാകും
text_fieldsbookmark_border
പയ്യന്നൂർ: പുനരാരംഭിക്കുന്ന ട്രെയിനുകൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പുണ്ടാകും. കോവിഡിനെ തുടർന്ന് മാർച്ച് 23 മുതൽ സർവിസ് നിർത്തിവെച്ച മലബാർ, മാവേലി എക്സ്പ്രസുകളും ചെന്നൈ സൂപ്പർ ഫാസ്റ്റുമാണ് എട്ട് മാസത്തിനുശേഷം ഒാട്ടം പുനരാരംഭിക്കുന്നത്. സ്പെഷൽ വണ്ടികളായാണ് ഓടാൻ തീരുമാനിച്ചത്. മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രക്ക് അനുവദിക്കുക. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ് ഡിസംബർ നാല് മുതൽ രാത്രി 08.08നും തിരിച്ച് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന മലബാർ എക്സ്പ്രസ് ഡിസംബർ ആറുമുതൽ രാവിലെ 07.19നും പയ്യന്നൂരിലെത്തും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ഡിസംബർ10 മുതൽ വൈകീട്ട് 06.58ന് പയ്യന്നൂരിലെത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ഡിസംബർ 12 മുതൽ രാവിലെ 05.09നും ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ഡിസംബർ ഒമ്പത് മുതൽ രാവിലെ 06.18നും തിരിച്ച് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ഈ ദിവസം മുതൽ വൈകീട്ട് 06.04നും പയ്യന്നൂരിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story