എം.എം. നാണു അനുസ്മരണം

മാഹി: കോൺഗ്രസ് നേതാവും മാഹി സ്പിന്നിങ് മിൽ ഐ.എൻ.ടി.യു.സി സ്ഥാപക നേതാവുമായിരുന്ന എം.എം. നാണുവി​ൻെറ ഒന്നാം ചരമവാർഷിക ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ. എം.ഡി. തോമസ് അധ്യക്ഷത വഹിച്ചു. പി.പി. അനന്തൻ, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, പി.പി. വിനോദൻ, എം. പ്രഭാകരൻ, പി. ശ്യാംജിത്ത്, കെ.വി. ഹരീന്ദ്രൻ, എം. ശ്രീജയൻ, കെ. സുരേഷ്, നളിനി ചാത്തു, പി.ടി.സി. ശോഭ, പത്മനാഭൻ, എം. മാധവൻ, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.