ഹരിതകേരളത്തിനായി എൻെറ ഭക്ഷണം എൻെറ പ്ലേറ്റില്‍ box കണ്ണൂർ: ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയിലെ പോളിങ് ഓഫിസര്‍മാര്‍ക്ക് ജില്ല കലക്ടര്‍ ടി.വി. സുഭാഷിൻെറ കത്ത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോളിങ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്ലേറ്റും ഗ്ലാസും സ്പൂണും കരുതണമെന്നാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടറുടെ നിര്‍ദേശം. ഹരിത മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ മിഷന് എന്നിവ സംയുക്തമായി നടത്തുന്ന 'എൻെറ ഭക്ഷണം എൻെറ പ്ലേറ്റില്‍' കാമ്പയിനിൻെറ ഭാഗമായാണ് നിര്‍ദേശം. ഏറിയാല്‍ 250 ഗ്രാം ഭാരം വരുന്ന ഈ പാത്രങ്ങള്‍ കൈയില്‍ കരുതുമ്പോള്‍ രണ്ടു ദിവസം കൊണ്ടുണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യത്തില്‍ തങ്ങളുടെ പങ്ക് കുറക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്ന് കലക്ടര്‍ കത്തില്‍ സൂചിപ്പിച്ചു. ഉല്‍പാദനത്തിൻെറ ഒരു ഘട്ടത്തില്‍ പോലും അണുവിമുക്തമാക്കാത്ത പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ പരിശുദ്ധമെന്ന് കരുതി ഉപയോഗിക്കുന്നത് തെറ്റായ ധാരണ കൊണ്ടാണ്. സോപ്പിട്ടു കഴുകിയ സ്റ്റീല്‍ പാത്രങ്ങളുടെ സുരക്ഷിതത്വം മറ്റൊന്നിനും നല്‍കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഉപയോഗിച്ച മാസ്ക്, ഗ്ലൗസുകള്‍ എന്നിവ പ്രത്യേക കവറുകളില്‍ നിക്ഷേപിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.