Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിതകേരളത്തിനായി എ​െൻറ...

ഹരിതകേരളത്തിനായി എ​െൻറ ഭക്ഷണം എ​െൻറ പ്ലേറ്റില്‍

text_fields
bookmark_border
ഹരിതകേരളത്തിനായി എ​ൻെറ ഭക്ഷണം എ​ൻെറ പ്ലേറ്റില്‍ box കണ്ണൂർ: ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയിലെ പോളിങ്​ ഓഫിസര്‍മാര്‍ക്ക് ജില്ല കലക്ടര്‍ ടി.വി. സുഭാഷി​ൻെറ കത്ത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോളിങ്​ ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്ലേറ്റും ഗ്ലാസും സ്പൂണും കരുതണമെന്നാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടറുടെ നിര്‍ദേശം. ഹരിത മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന 'എ​ൻെറ ഭക്ഷണം എ​ൻെറ പ്ലേറ്റില്‍' കാമ്പയിനി​ൻെറ ഭാഗമായാണ് നിര്‍ദേശം. ഏറിയാല്‍ 250 ഗ്രാം ഭാരം വരുന്ന ഈ പാത്രങ്ങള്‍ കൈയില്‍ കരുതുമ്പോള്‍ രണ്ടു ദിവസം കൊണ്ടുണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യത്തില്‍ തങ്ങളുടെ പങ്ക് കുറക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്ന് കലക്ടര്‍ കത്തില്‍ സൂചിപ്പിച്ചു. ഉല്‍പാദനത്തി​ൻെറ ഒരു ഘട്ടത്തില്‍ പോലും അണുവിമുക്തമാക്കാത്ത പ്ലാസ്​റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ പരിശുദ്ധമെന്ന് കരുതി ഉപയോഗിക്കുന്നത് തെറ്റായ ധാരണ കൊണ്ടാണ്. സോപ്പിട്ടു കഴുകിയ സ്​റ്റീല്‍ പാത്രങ്ങളുടെ സുരക്ഷിതത്വം മറ്റൊന്നിനും നല്‍കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഉപയോഗിച്ച മാസ്‌ക്, ഗ്ലൗസുകള്‍ എന്നിവ പ്രത്യേക കവറുകളില്‍ നിക്ഷേപിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story