എന്നുവരും തളിപ്പറമ്പിനൊരു പൊതുമാർക്കറ്റ്

slug എത്ര മനോഹരമായ നടക്കാത്ത സ്വപ്​നം തളിപ്പറമ്പ്: തളിപ്പറമ്പിനൊരു പൊതു മാർക്കറ്റ് എന്നത് പതിറ്റാണ്ടുകളായി തളിപ്പറമ്പുകാരുടെ ആവശ്യമാണ്. നഗരസഭ രൂപവത്​കൃതമായതോടെ ഈ ആവശ്യം പൂവണിയുമെന്ന്​ പലരും മോഹിച്ചു. പല വർഷങ്ങളിലെ നഗരസഭ ബജറ്റിലും പൊതുമാർക്കറ്റിനായി തുക നീക്കിവെച്ചെങ്കിലും ഇന്നും നടക്കാത്ത സ്വപ്നമായി ഈ ആഗ്രഹം അവശേഷിക്കുന്നു. തളിപ്പറമ്പ് വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്ക്​ കീഴിൽ വഖഫ്​ സ്ഥലത്താണ് നിലവിലെ മത്സ്യ-ഇറച്ചി മാർക്കറ്റ് പഞ്ചായത്തായിരുന്ന കാലം തൊട്ട് പ്രവർത്തിച്ചുവരുന്നത്. അതിനാൽ, മുസ്​ലിം ലീഗ് നിയന്ത്രിക്കുന്ന ഭരണസമിതി പൊതുമാർക്കറ്റിനായി ശ്രമിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇടതുപക്ഷത്തിന് നിയന്ത്രണമുള്ള ഭരണം നഗരസഭയിൽ എത്തിയപ്പോൾ പൊതുമാർക്കറ്റ് തളിപ്പറമ്പിന് സ്വന്തമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, തുടർച്ചയായി 15 വർഷം നഗരം ഇടത് ഭരിച്ചിട്ടും പൊതുമാർക്കറ്റ് സ്ഥാപിക്കാനായില്ല. കാലാകാലം ബജറ്റിൽ തുക നീക്കി​െവച്ചങ്കിലും പാഴായി. മാർക്കറ്റിനായി സ്ഥലം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും സ്ഥലം മാത്രം ലഭിച്ചില്ല. പുതിയ സ്ഥലം ലഭിക്കാതായതോടെ നിലവിലുള്ള മാർക്കറ്റ് നഗരസഭക്ക് ലഭിക്കുന്നതിനായി വഖഫ് ബോർഡിനെ സമീപിച്ചു. എന്നാൽ, നിയമത്തി​ൻെറ നൂലാമാലകളിൽ ഇതും നടന്നില്ല. നിലവിലുള്ള മാർക്കറ്റ് ആധുനികവത്​കരിക്കാൻ സാധിക്കുമെങ്കിലും ഇതിൽ നിന്നുള്ള വരുമാനം നഗരസഭക്ക് ലഭിക്കില്ലെന്ന് വന്നതോടെ അതും നടന്നില്ല. ശുചിത്വത്തി​ൻെറ കാര്യത്തിൽ ചില സമയത്തെങ്കിലും ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലും മാർക്കറ്റ് ഇന്നും പഴയിടത്ത് പതിവുപോലെ പ്രവർത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.