slug എത്ര മനോഹരമായ നടക്കാത്ത സ്വപ്നം തളിപ്പറമ്പ്: തളിപ്പറമ്പിനൊരു പൊതു മാർക്കറ്റ് എന്നത് പതിറ്റാണ്ടുകളായി തളിപ്പറമ്പുകാരുടെ ആവശ്യമാണ്. നഗരസഭ രൂപവത്കൃതമായതോടെ ഈ ആവശ്യം പൂവണിയുമെന്ന് പലരും മോഹിച്ചു. പല വർഷങ്ങളിലെ നഗരസഭ ബജറ്റിലും പൊതുമാർക്കറ്റിനായി തുക നീക്കിവെച്ചെങ്കിലും ഇന്നും നടക്കാത്ത സ്വപ്നമായി ഈ ആഗ്രഹം അവശേഷിക്കുന്നു. തളിപ്പറമ്പ് വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്ക് കീഴിൽ വഖഫ് സ്ഥലത്താണ് നിലവിലെ മത്സ്യ-ഇറച്ചി മാർക്കറ്റ് പഞ്ചായത്തായിരുന്ന കാലം തൊട്ട് പ്രവർത്തിച്ചുവരുന്നത്. അതിനാൽ, മുസ്ലിം ലീഗ് നിയന്ത്രിക്കുന്ന ഭരണസമിതി പൊതുമാർക്കറ്റിനായി ശ്രമിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇടതുപക്ഷത്തിന് നിയന്ത്രണമുള്ള ഭരണം നഗരസഭയിൽ എത്തിയപ്പോൾ പൊതുമാർക്കറ്റ് തളിപ്പറമ്പിന് സ്വന്തമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, തുടർച്ചയായി 15 വർഷം നഗരം ഇടത് ഭരിച്ചിട്ടും പൊതുമാർക്കറ്റ് സ്ഥാപിക്കാനായില്ല. കാലാകാലം ബജറ്റിൽ തുക നീക്കിെവച്ചങ്കിലും പാഴായി. മാർക്കറ്റിനായി സ്ഥലം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും സ്ഥലം മാത്രം ലഭിച്ചില്ല. പുതിയ സ്ഥലം ലഭിക്കാതായതോടെ നിലവിലുള്ള മാർക്കറ്റ് നഗരസഭക്ക് ലഭിക്കുന്നതിനായി വഖഫ് ബോർഡിനെ സമീപിച്ചു. എന്നാൽ, നിയമത്തിൻെറ നൂലാമാലകളിൽ ഇതും നടന്നില്ല. നിലവിലുള്ള മാർക്കറ്റ് ആധുനികവത്കരിക്കാൻ സാധിക്കുമെങ്കിലും ഇതിൽ നിന്നുള്ള വരുമാനം നഗരസഭക്ക് ലഭിക്കില്ലെന്ന് വന്നതോടെ അതും നടന്നില്ല. ശുചിത്വത്തിൻെറ കാര്യത്തിൽ ചില സമയത്തെങ്കിലും ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലും മാർക്കറ്റ് ഇന്നും പഴയിടത്ത് പതിവുപോലെ പ്രവർത്തിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:58 PM GMT Updated On
date_range 2020-11-30T05:28:59+05:30എന്നുവരും തളിപ്പറമ്പിനൊരു പൊതുമാർക്കറ്റ്
text_fieldsNext Story