ഉരുവച്ചാൽ: ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത വിദ്യാർഥി ഉദാരമതികളുടെ സഹായം തേടുന്നു. മാലൂർ പഞ്ചായത്തിലെ ഇടപ്പഴശ്ശി കക്കാട്ട് പറമ്പ് ശ്രീദീപത്തിൽ കെ. പ്രജിഷയുടെ മകൻ കെ. ദേവതീർഥാണ് സഹായം തേടുന്നത്. കാഞ്ഞിലേരി യു.പി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ദേവതീർഥിൻെറ ഇരുകാലുകൾക്കും ജന്മനാ സ്വാധീനമില്ലാത്ത അവസ്ഥയായിരുന്നു. എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്തതിനാൽ സ്കൂളിലേക്കും മറ്റും എടുത്താണ് കൊണ്ടു പോയിരുന്നത്. കാലുകൾക്ക് സ്വാധീനം കിട്ടുന്നതിന് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിവരുകയാണ്. കാലിന് പത്തോളം ശസ്ത്രക്രിയ നടത്തിയാൽ നടക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞതായും ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ദേവതീർഥിൻെറ അമ്മ പ്രജിഷ പറഞ്ഞു. ചികിത്സക്കും വീട് നിർമാണത്തിനുമായി രണ്ടു ബാങ്കുകളിൽ നിന്നായെടുത്ത 10 ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബം. ചികിത്സ സഹായത്തിനായി മുഖ്യമന്ത്രിക്കും മറ്റും മുമ്പ് നിവേദനം നൽകിയെങ്കിലും കാത്തിരിക്കുകയാണ് കുടുംബം. ചികിത്സ സഹായത്തിന് കെ.പ്രജിഷയുടെ പേരിൽ എസ്.ബി.ഐ മട്ടന്നൂർ ശാഖയിൽ 36839905068 എന്ന നമ്പറിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. Ifsc: sbinoo70208.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.