Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാലുകൾക്ക്​...

കാലുകൾക്ക്​ സ്വാധീനമില്ലാത്ത വിദ്യാർഥി ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ഉരുവച്ചാൽ: ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത വിദ്യാർഥി ഉദാരമതികളുടെ സഹായം തേടുന്നു. മാലൂർ പഞ്ചായത്തിലെ ഇടപ്പഴശ്ശി കക്കാട്ട് പറമ്പ്​ ശ്രീദീപത്തിൽ കെ. പ്രജിഷയുടെ മകൻ കെ. ദേവതീർഥാണ് സഹായം തേടുന്നത്. കാഞ്ഞിലേരി യു.പി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ദേവതീർഥി​ൻെറ ഇരുകാലുകൾക്കും ജന്മനാ സ്വാധീനമില്ലാത്ത അവസ്ഥയായിരുന്നു. എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്തതിനാൽ സ്കൂളിലേക്കും മറ്റും എടുത്താണ് കൊണ്ടു പോയിരുന്നത്. കാലുകൾക്ക് സ്വാധീനം കിട്ടുന്നതിന് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിവരുകയാണ്‌. കാലിന് പത്തോളം ശസ്​ത്രക്രിയ നടത്തിയാൽ നടക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞതായും ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ദേവതീർഥി​ൻെറ അമ്മ പ്രജിഷ പറഞ്ഞു. ചികിത്സക്കും വീട് നിർമാണത്തിനുമായി രണ്ടു ബാങ്കുകളിൽ നിന്നായെടുത്ത 10 ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബം. ചികിത്സ സഹായത്തിനായി മുഖ്യമന്ത്രിക്കും മറ്റും മുമ്പ് നിവേദനം നൽകിയെങ്കിലും കാത്തിരിക്കുകയാണ് കുടുംബം. ചികിത്സ സഹായത്തിന്​ കെ.പ്രജിഷയുടെ പേരിൽ എസ്.ബി.ഐ മട്ടന്നൂർ ശാഖയിൽ 36839905068 എന്ന നമ്പറിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്​. Ifsc: sbinoo70208.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story