ഭിന്നശേഷി സ്കോളർഷിപ് വെട്ടിക്കുറച്ച നടപടി അനീതി -ഇൻഡാക്

തലശ്ശേരി: ഭിന്നശേഷി വിദ്യാർഥികൾക്ക് കാലങ്ങളായി സർക്കാർ നൽകുന്ന സ്കോളർഷിപ് വെട്ടിക്കുറക്കരുതെന്ന് ഇന്ത്യൻ നാഷനൽ ഡിഫറൻറ്​ലി ഏബിൾഡ് പീപ്ൾസ് കോൺഗ്രസ് (ഇൻഡാക്) ആവശ്യപ്പെട്ടു. 28,500 രൂപയിൽ നിന്നും 12,000 രൂപയായി വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നൽകിയിരുന്ന 600 രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തിയതും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവുമാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. അഖിലേന്ത്യ ചെയർമാൻ സി.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഇൻഡാക് നാഷനൽ പ്രസിഡൻറ്​ ഡോ. എഫ്.എം. ലാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ റഹ്മാൻ മുണ്ടോടൻ, മീഡിയ കോഓഡിനേറ്റർ മുഹസിൻ ബാബു വണ്ടൂർ, ജില്ല പ്രസിഡൻറുമാരായ ടി.എ. സൈനുദ്ദീൻ കാസർകോട്, വി.ജി. സജീവ് പാലക്കാട്, ടി.സി. റോയി വയനാട്, വൈ. രാജു തിരുവനന്തപുരം, സുഷമ രാജീവ്, എ.സി. ബേബി കോട്ടയം, ടി.കെ. ഹജാസ് കണ്ണൂർ, ടി.എം. ഇർഷാദ് എറണാകുളം, ഉബൈദ് കുറ്റ്യാടി, ഷീബ അനിൽ കുമാർ ആലപ്പുഴ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.