ജില്ല പഞ്ചായത്ത്​: തില്ലങ്കേരി ഡിവിഷൻ

നിലനിർത്താൻ യു.ഡി.എഫ്, പൊരുതിനേടാൻ എൽ.ഡി.എഫ് ഇരിട്ടി: തില്ല​േങ്കരിയുടെ ഹൃദയത്തി​ൻെറ നിറം ചുവപ്പാണ്​. ഇൗ ചുവപ്പിനെ വകഞ്ഞുമാറ്റിയാണ്​ കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത്​ തില്ല​േങ്കരി ഡിവിഷനിൽ യു.ഡി.എഫ്​ വെന്നിക്കൊടി നാട്ടിയത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 285 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ്​ യു.ഡി.എഫിലെ അഡ്വ. മാർഗരറ്റ്​ ജോസ്​ തില്ല​​േങ്കരിയുടെ മണ്ണിൽനിന്ന്​​ ജയിച്ചു കയറിയത്​. ഏറെ സ്വാധീനമുണ്ടായിരുന്ന ഇൗ മണ്ണിലെ തോൽവി എൽ.ഡി.എഫിന്​ കനത്ത തിരിച്ചടിയായിരുന്നു. ഇതി​ൻെറ ക്ഷീണം തീർത്ത്​ യു.ഡി.എഫിൽ നിന്ന്​ സീറ്റ്​ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ്​ സി.പി.എം ഇവിടെ കരുത്തനായ യുവനേതാവിനെത്തന്നെ കളത്തിലിറക്കിയത്​. തില്ല​േങ്കരിയുടെ ചുവന്ന മണ്ണിൽ നേടിയ വിജയം നിലനിർത്തി മുന്നേറാൻ പതിനെട്ടടവും പയറ്റുകയാണ്​ യു.ഡി.എഫ്. എന്നാൽ, കഴിഞ്ഞ തവണത്തെ പിഴവുകൾ തിരുത്തി ശക്തമായ മുന്നേറ്റവുമായി എൽ.ഡി.എഫും രംഗത്തുണ്ട്. തില്ലങ്കേരി, ആറളം ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും മുഴക്കുന്നിലെ ഏഴും അയ്യൻകുന്നിലെ മൂന്നും പായത്തെ രണ്ടും വാർഡുകളും തില്ലങ്കേരി, എടൂർ, കീഴ്പ്പള്ളി, വെളിമാനം, ആലയാട്, മുഴക്കുന്ന് എന്നീ ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനുകളും ചേർന്നതാണ് തില്ലങ്കേരി ജില്ല പഞ്ചായത്ത്‌ ഡിവിഷൻ. കഴിഞ്ഞതവണ യു.ഡി.എഫിലെ അഡ്വ. മാർഗരറ്റ് ജോസ് എൽ.ഡി.എഫിലെ എം. ഫിലോമിനയെയാണ്​ പരാജയപ്പെടുത്തിയത്. വാർഡ് വിഭജനത്തിനുമുമ്പ് ഇടതിനെ മാത്രം പിന്തുണച്ച ചരിത്രമാണ്​ തില്ലങ്കേരി ജില്ല പഞ്ചായത്ത്‌ ഡിവിഷനുള്ളത്​. ആ ഘട്ടത്തിൽ ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയ്‌ കുര്യൻ ഇവിടെ നിന്നും വിജയിച്ചിരുന്നു. 2015ൽ തില്ലങ്കേരി ഡിവിഷനോടൊപ്പം ആറളം, തില്ലങ്കേരി പഞ്ചായത്ത്‌ മുഴുവനും അയ്യൻകുന്ന്‌, പായം, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലെ ചില വാർഡുകളും കൂട്ടിച്ചേർത്ത്​ പുതിയ ഡിവിഷൻ രൂപവത്​കരിക്കുകയായിരുന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്​ യു.ഡി.എഫ്​ വിജയിച്ചത്​. ഇത്തവണ കേരള കോൺഗ്രസ്‌ (ജോസ് കെ. മാണി​) വിഭാഗം എൽ.ഡി.എഫി​ൻെറ ഭാഗമായതോടെ കടുത്ത മത്സരത്തിനാണ്​ ഡിവിഷൻ വേദിയാകുന്നത്​. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന്​ കൈവിട്ട ഡിവിഷൻ ജാഗ്രതയോടെ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിലാണ് എൽ.ഡി.എഫ്. ഈ ഡിവിഷനിൽ ആറളം, അയ്യൻകുന്ന്‌ പഞ്ചായത്തുകളിൽ യു.ഡി.എഫി​ൻെറ ഭരണവും പായം, മുഴക്കുന്ന്, തില്ലങ്കേരി എന്നിവ എൽ.ഡി.എഫി​ൻെറ കീഴിലുമാണ്. തില്ലങ്കേരി, ആറളം പഞ്ചായത്ത്‌ മുഴുവനും മുഴക്കുന്നിലെ ഏഴും അയ്യൻകുന്നിലെ മൂന്നും പായത്തെ രണ്ടും വാർഡുകളാണ് തില്ലങ്കേരിയുടെ ഫലം നിർണയിക്കുക. എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയ്കുര്യൻ സി.പി.എം മുൻ ഇരിട്ടി ഏരിയ സെക്രട്ടറിയാണ്. ഉളിക്കൽ മണിക്കടവ് സ്വദേശിയായ ഇദ്ദേഹം സി.പി.എം ജില്ല കമ്മിറ്റി അംഗം, ആറളം ഫാം വർക്കേഴ്സ് യൂനിയൻ (സി.​െഎ.ടി.യു) പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. എൽഎൽ.ബി ബിരുദധാരിയാണ്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ്‌ (ജോസഫ്) ജില്ല വൈസ് പ്രസിഡൻറാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥി ജോർജ്കുട്ടി ഇരുമ്പുകുഴി. 2005-10ൽ കണിച്ചാർ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായും 2015 -20ൽ കണിച്ചാർ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചു. നെടുംപുറംചാൽ സ്വദേശിയാണ്. ബി.ജെ.പി ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശാണ് എൻ.ഡി.എ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ബി.ജെ.പി പേരാവൂർ നിയോജകമണ്ഡലം പ്രസിഡൻറ്​, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പേരാവൂർ തുണ്ടിയിൽ സ്വദേശിയായ ഇദ്ദേഹം മണത്തണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ജെ.എസ്​.എസ് ​സ്ഥാനാർഥിയായി മൈക്കിൾ തരകനും രംഗത്തുണ്ട്. പോരാട്ടം കൊണ്ട് ശ്രദ്ധേയമായ ഈ ചുവപ്പുമണ്ണിൽ ബലാബലമായ മത്സരമാണ് നടക്കുന്നത്. BINOY KURIAN LDF JILLA PANCHAYATH THILLANKERI DIVISION ...... ബിനോയ്കുര്യൻ (എൽ.ഡി.എഫ് ) JORGE KUTTY IRUMBKUZHI UDF JILLA PANCHAYATH THILLANKERI DIVISION ...... ജോർജ് കുട്ടി ഇരുമ്പുകുഴി (യു.ഡി.എഫ് ) KOOTA JAYAPRAKASH NDA JILLA PANCHAYATH THILLANKERI DIVISION ....... കൂട്ട ജയപ്രകാശ് (എൻ.ഡി.എ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.