കൊട്ടിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ്​ കണ്‍വെന്‍ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊയില്‍ മുഹമ്മദ്, റോജസ് സെബാസ്​റ്റ്യന്‍, റോയി നമ്പുടാകം, മാത്യു പറമ്പന്‍, ജോണ്‍സണ്‍ വരിക്കനാനി, ജോസഫ് പൂവ്വക്കുളം, ബാബു ജോസഫ്, ജിജോ ആൻറണി അറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 14 സ്ഥാനാര്‍ഥികളെയും ബ്ലോക്ക്, ജില്ല സ്ഥാനാര്‍ഥികളെയും യോഗത്തില്‍ പരിചയപ്പെടുത്തുകയും യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.