'നമ്മുടെ വിദ്യാലയം നമ്മുടെ അഭിമാനം' പദ്ധതിക്ക് തുടക്കം

മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ പി.ടി.എയും എസ്.എം.സിയും ചേർന്ന് സംഘടിപ്പിച്ച 'നമ്മുടെ വിദ്യാലയം നമ്മുടെ അഭിമാനം' പദ്ധതി ഇന്ദിരഗാന്ധി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തിലാണ് വിദ്യാലയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഓൺലൈൻ പഠനാനുഭവവുമായെത്തുന്ന കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ ഓരോ ക്ലാസിലും ആൻഡ്രോയ്​ഡ് ടി.വി സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉചിതമായ ബോധവത്​കരണ ക്ലാസുകളും സ്കൂൾ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ അധ്യക്ഷൻ കെ.വി. സന്ദീവ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.