ഓഫിസ് മാറ്റരുതെന്ന്​ ആവശ്യം

പയ്യന്നൂർ: ബീഡി തൊഴിലാളി കേന്ദ്ര വെൽഫെയർ ഫണ്ട‌് ഓഫിസ‌് കണ്ണൂരിൽ നിന്ന്​ തിരുവനന്തപുരത്തേക്ക‌് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന‌് ജില്ല ടുബാക്കോ ട്രേഡ‌് ഗ്രൂപ് ജില്ല പ്രസിഡൻറ്​ പി.വി. കുഞ്ഞപ്പൻ ആവശ്യപ്പെട്ടു. കണ്ണൂർ, കാസർകോട്‌, കോഴിക്കോട‌്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള ബീഡി തൊഴിലാളികൾ വർഷങ്ങളായി വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതാണ‌് കണ്ണൂർ താണയിൽ പ്രവർത്തിച്ചുവരുന്ന ഓഫിസ‌്. കൂടുതൽ ബീഡി തൊഴിലാളികളുള്ള പ്രദേശത്തുനിന്ന്​ ബീഡി തൊഴിലാളികളില്ലാത്ത തിരുവനന്തപുരത്തേക്ക‌് ഓഫിസ‌് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.