അശാസ്ത്രീയ സൗന്ദര്യവത്കരണത്തിൽ പ്രതിഷേധം

ചൊക്ലി: ടൗൺ സൗന്ദര്യവത്കരണ ഭാഗമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് അശാസ്ത്രീയമെന്ന് ആരോപണം. ഇതിനെതിരെ ചൊക്ലി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധത്തിൽ. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്​. ആറര മീറ്റർ ഉയരത്തിലാണ് തെരുവുവിളക്ക് സ്ഥാപിക്കുന്നത്. ഇരുപതോളം എൽ.ഇ.ഡി ലൈറ്റുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണിത്​. നിലവിൽ ചൊക്ലി ടൗൺ വീതി കുറഞ്ഞതിനാൽ വാഹനങ്ങളുടെ പോക്കുവരവ് സാഹസികമാണ്​. ഈ റോഡിലാണ് പുതുതായി കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയേ ഉള്ളൂ എന്നാണ് കോൺഗ്രസി​ൻെറ പരാതി. അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാരോപിക്കുന്ന പില്ലറുകൾ ഒഴിവാക്കി തെരുവുവിളക്ക് സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കമെന്ന് സൂചനയുണ്ട്. കോൺഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡൻറ്​ എം. ഉദയൻ, ഷാജി എം. ചൊക്ലി, ആർ.വി. രഞ്ജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.