ചൊക്ലി: ടൗൺ സൗന്ദര്യവത്കരണ ഭാഗമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് അശാസ്ത്രീയമെന്ന് ആരോപണം. ഇതിനെതിരെ ചൊക്ലി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധത്തിൽ. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആറര മീറ്റർ ഉയരത്തിലാണ് തെരുവുവിളക്ക് സ്ഥാപിക്കുന്നത്. ഇരുപതോളം എൽ.ഇ.ഡി ലൈറ്റുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണിത്. നിലവിൽ ചൊക്ലി ടൗൺ വീതി കുറഞ്ഞതിനാൽ വാഹനങ്ങളുടെ പോക്കുവരവ് സാഹസികമാണ്. ഈ റോഡിലാണ് പുതുതായി കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയേ ഉള്ളൂ എന്നാണ് കോൺഗ്രസിൻെറ പരാതി. അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാരോപിക്കുന്ന പില്ലറുകൾ ഒഴിവാക്കി തെരുവുവിളക്ക് സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കമെന്ന് സൂചനയുണ്ട്. കോൺഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡൻറ് എം. ഉദയൻ, ഷാജി എം. ചൊക്ലി, ആർ.വി. രഞ്ജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:01 AM GMT Updated On
date_range 2020-11-25T05:31:32+05:30അശാസ്ത്രീയ സൗന്ദര്യവത്കരണത്തിൽ പ്രതിഷേധം
text_fieldsNext Story