വളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്കുനേർ തന്നെ

വളപട്ടണം: നാളിതുവരെ യു.ഡി.എഫ് സംവിധാനത്തിൽ മത്സരിച്ച ലീഗും കോൺഗ്രസും മത്സര രംഗത്ത് നേർക്കുനേർ ഏറ്റുമുട്ടും. 20 വർഷങ്ങൾക്ക് മുമ്പ്​ നടന്ന തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേർക്കുനേർ ഏറ്റുമുട്ടിയ ശേഷം ഇപ്രാവശ്യമാണ് വീണ്ടും പോരിനിറങ്ങുന്നത്. ആകെ പതിമൂന്ന് വാർഡുകളാണ് ഇവിടെയുള്ളത്. 2000ത്തിൽ ലീഗും കോൺഗ്രസും ഒറ്റക്ക് മത്സരത്തിന് ഇറങ്ങുമ്പോൾ ആകെ പത്ത് വാർഡുകളാണ് ഉണ്ടായിരുന്നത്. അതിൽ അഞ്ച് സീറ്റിൽ ലീഗും അഞ്ച് സീറ്റിൽ കോൺഗ്രസും വിജയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ മത്സരരംഗത്തുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. തുടർന്ന് രണ്ടര വർഷം കോൺഗ്രസും രണ്ടര വർഷം ലീഗും ഭരിച്ചു. കോൺഗ്രസി​ൻെറ വി.കെ. ലളിതദേവിയും ലീഗി​ൻെറ ഇ. സറീനയുമായിരുന്നു അന്നത്തെ പ്രസിഡൻറുമാർ. ഇത്തവണ ഇരു പാർട്ടികൾക്കുമിടയിലുള്ള പ്രശ്നം വളരെ രൂക്ഷമാണ്. ഒറ്റക്ക് മത്സരിക്കുന്നതിനാൽ ലീഗിന് ഔദ്യോഗിക ചിഹ്നം നഷ്​ടപ്പെടുമെന്ന വാർത്ത പരന്നെങ്കിലും അവസാനം ഏണി ചിഹ്നം തന്നെ ലഭിക്കുകയായിരുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച​െവച്ച സി.പി.എം പല വാർഡുകളിലും ലീഗിനും കോൺഗ്രസിനും ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. 2010 ൽ ഒരു സീറ്റ് നേടിയ ബി.ജെ.പിയും ഇത്തവണ നാല് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. നാല് സീറ്റിൽ എസ്.ഡി.പി.ഐയും രണ്ട് സീറ്റിൽ വെൽഫെയർ പാർട്ടിയും മത്സരിക്കും. മറ്റ് വാർഡുകളിൽ വെൽഫെയർ പാർട്ടി ലീഗിനെ പിന്തുണക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.