എ,ഐ ഗ്രൂപ് തർക്കം:

എ,ഐ ഗ്രൂപ് തർക്കം:പയ്യാവൂരിലെ സ്ഥാനാർഥികളെ ഇനി കെ.പി.സി.സി പ്രഖ്യാപിക്കും ശ്രീകണ്ഠപുരം: എ,ഐ ഗ്രൂപ് തർക്കത്തെ തുടർന്ന് പ്രതിസന്ധി ഉടലെടുത്ത പയ്യാവൂരിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. എ ഗ്രൂപ്പിനെ തഴഞ്ഞ് ഐ ഗ്രൂപ് മണ്ഡലം പ്രസിഡൻറി​ൻെറ വീട്ടിൽ രഹസ്യയോഗം ചേർന്നാണ് സ്ഥാനാർഥി പട്ടിക തയാറാക്കിയതെന്നാരോപിച്ച് ഡി.സി.സിക്കും കെ.പി.സി.സിക്കും എ ഗ്രൂപ് നേതാക്കൾ പരാതി നൽകിയതോടെയാണ് പ്രശ്നം രൂക്ഷമായത്. സമവായ കമ്മിറ്റി തീരുമാനപ്രകാരം അഞ്ച്, 10 വാർഡുകളിൽ എ ഗ്രൂപ് പ്രതിനിധികളെ മത്സരിപ്പിക്കേണ്ടതായിരുന്നു. 10ാം വാർഡായ കണ്ടകശ്ശേരിയിൽ നിലവിലെ പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ ടി.പി. അഷ്റഫിനെ പ്രസിഡൻറ്​ സ്ഥാനാർഥിയാക്കാനായിരുന്നു മുൻധാരണ.ഈ ധാരണ ഐ ഗ്രൂപ് ലംഘിച്ച് മണ്ഡലം പ്രസിഡൻറ്​ തന്നെ ഇവിടെ മത്സരത്തിനിറങ്ങിയതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. മൂന്ന് ദിവസം ഡി.സി.സിയും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല. മണ്ഡലം പ്രസിഡൻറ്​ പദവി ഐ ഗ്രൂപ്പിനും പഞ്ചായത്ത് പ്രസിഡൻറ്​ പദവി എ ഗ്രൂപ്പിനും എന്നതാണ് സമവായ കമ്മിറ്റിയുണ്ടാക്കിയ ധാരണ. ഐ ഗ്രൂപ് വിട്ടുവീഴ്ച ചെയ്യാത്തതിനിടെ എ ഗ്രൂപ്പിലെ ടി.പി. അഷ്റഫ് കണ്ടകശ്ശേരി വാർഡിലും ഇരിക്കൂർ ബ്ലോക്കിലേക്കും പത്രിക നൽകിയിരുന്നു. എന്നാൽ, ബ്ലോക്കിലെ പത്രിക വെള്ളിയാഴ്ച പിൻവലിച്ചു. ഇതോടെ പഞ്ചായത്തിലെ പത്രിക നിലവിലുണ്ട്.തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള ദിവസം. അതിനു മുമ്പ്​ പ്രശ്ന പരിഹാരമുണ്ടാക്കുന്നതിനായാണ് കെ.പി.സി.സി ഇടപെട്ടത്. അടുത്തദിനം തന്നെ അഞ്ചാം വാർഡിലും 10ാം വാർഡിലും ഒരൊറ്റ കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം നിശ്ചയിച്ച് കെ.പി.സി.സി ഇവിടത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. യു.ഡി.എഫി​ൻെറ കുത്തക പഞ്ചായത്താണ് പയ്യാവൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.