ഉളിയിൽ മേഖലയിൽ രണ്ടിടത്ത് കോൺഗ്രസ് വിമത സ്ഥാനാർഥികൾ

ഉളിയിൽ മേഖലയിൽ രണ്ടിടത്ത് കോൺഗ്രസ് വിമത സ്ഥാനാർഥികൾ ഇരിട്ടി: ഇരിട്ടി നഗരസഭയിൽ ഉളിയിൽ മേഖലയിൽ രണ്ടിടത്ത് യു.ഡി. എഫി​ൻെറ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസി​ൻെറ വിമത സ്ഥാനാർഥികൾ പത്രിക നൽകി. 19ാം വാർഡായ ഉളിയിൽ ടൗണിൽ സി. ഇസ്മായിലും 20ാം വാർഡ് കല്ലേരിക്കലിൽ എ.കെ. സഫീനയുമാണ് റിബലായി പത്രിക നൽകിയത്. ഉളിയിൽ ലീഗ് സ്ഥാനാർഥിയായി കോമ്പിൽ അബ്​ദുൽ ഖാദറും കല്ലേരിക്കലിൽ നിലവിലെ നഗരസഭ കൗൺസിലർ കൂടിയായ ടി.കെ. ഷരീഫയും നേരത്തെ പ്രചാരണം തുടങ്ങുകയും പത്രിക നൽകുകയും ചെയ്തിരുന്നു.അതേസമയം, നഗരസഭയിൽ സ്ഥാനാർഥി പ്രഖ്യാപനം പോലും ഏകീകരിച്ച് നടത്താൻ കഴിയാത്തതും പലയിടത്തും അസംതൃപ്തർ തല പൊക്കിയതും നേതാക്കളുടെ കഴിവില്ലായ്മയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.