ഇരിക്കൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻെറ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ഇരിക്കൂറിൽ നാലു മുൻ പഞ്ചായത്തു പ്രസിഡൻറുമാർ മത്സരരംഗത്ത്. നാലുപേരിൽ മൂന്നു പേർ മുസ്ലിം ലീഗിൻെറയും ഒരാൾ സി.പി.എമ്മിൻെറയും പ്രസിഡൻറുമാരായിരുന്നു. സി. രാജീവൻ, ടി.പി. ഫാത്തിമ, കെ.ടി. നസീർ, കെ.ടി. അനസ് എന്നിവരാണ് മത്സരരംഗത്തുള്ള മുൻ പ്രസിഡൻറുമാർ. സി. രാജീവൻ 2005ലും ടി.പി. ഫാത്തിമ 2010ലും കെ.ടി. നസീറും കെ.ടി. അനസും 2015- 2020ലുമാണ് പ്രസിഡൻറ് പദവിയിലിരുന്നത്. ഇൗ തെരഞ്ഞെടുപ്പിൽ സി. രാജീവൻ 12ാം വാർഡിൽനിന്നും കെ.ടി. നസീർ ഒമ്പതിൽനിന്നും ടി.പി. ഫാത്തിമ ഏഴിൽനിന്നും കെ.ടി. അനസ് നാലിൽനിന്നുമാണ് ജനവിധി തേടുന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഹുസൈൻ ഹാജി ഒമ്പതിലും മുൻ വികസന ചെയർപേഴ്സൺ എൻ.കെ. സുലൈഖ ടീച്ചർ പത്തിലും മുൻ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. അബ്ദുൽ ഖാദർ, എം.വി. ജനാർദനൻ എന്നിവർ 12 ലും വി. അബ്ദുൽ ഖാദർ അഞ്ചിലും മത്സരിക്കുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് മുൻ പഞ്ചായത്ത് അംഗങ്ങളാണ് മത്സരിക്കുന്നത്. പെരുവളത്ത് പറമ്പ് ഡിവിഷനിൽ സി.പി.എം സ്ഥാനാർഥിയായി എം.പി. പ്രസന്നയും ഇരിക്കൂർ ഡിവിഷനിൽ സി.വി.എൻ. യാസർ മുസ്ലിം ലീഗ് സ്ഥാനാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.