Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിൽ നാല് മുൻ...

ഇരിക്കൂറിൽ നാല് മുൻ പഞ്ചായത്ത് പ്രസിഡൻറുമാർ മത്സരരംഗത്ത്

text_fields
bookmark_border
ഇരിക്കൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ഇരിക്കൂറിൽ നാലു മുൻ പഞ്ചായത്തു പ്രസിഡൻറുമാർ മത്സരരംഗത്ത്. നാലുപേരിൽ മൂന്നു പേർ മുസ്​ലിം ലീഗി​ൻെറയും ഒരാൾ സി.പി.എമ്മി​ൻെറയും പ്രസിഡൻറുമാരായിരുന്നു. സി. രാജീവൻ, ടി.പി. ഫാത്തിമ, കെ.ടി. നസീർ, കെ.ടി. അനസ് എന്നിവരാണ് മത്സരരംഗത്തുള്ള മുൻ പ്രസിഡൻറുമാർ. സി. രാജീവൻ 2005ലും ടി.പി. ഫാത്തിമ 2010ലും കെ.ടി. നസീറും കെ.ടി. അനസും 2015- 2020ലുമാണ് പ്രസിഡൻറ്​ പദവിയിലിരുന്നത്. ഇൗ തെരഞ്ഞെടുപ്പിൽ സി. രാജീവൻ 12ാം വാർഡിൽനിന്നും കെ.ടി. നസീർ ഒമ്പതിൽനിന്നും ടി.പി. ഫാത്തിമ ഏഴിൽനിന്നും കെ.ടി. അനസ് നാലിൽനിന്നുമാണ് ജനവിധി തേടുന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി. ഹുസൈൻ ഹാജി ഒമ്പതിലും മുൻ വികസന ചെയർപേഴ്സൺ എൻ.കെ. സുലൈഖ ടീച്ചർ പത്തിലും മുൻ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. അബ്​ദുൽ ഖാദർ, എം.വി. ജനാർദനൻ എന്നിവർ 12 ലും വി. അബ്​ദുൽ ഖാദർ അഞ്ചിലും മത്സരിക്കുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് മുൻ പഞ്ചായത്ത് അംഗങ്ങളാണ് മത്സരിക്കുന്നത്. പെരുവളത്ത് പറമ്പ് ഡിവിഷനിൽ സി.പി.എം സ്ഥാനാർഥിയായി എം.പി. പ്രസന്നയും ഇരിക്കൂർ ഡിവിഷനിൽ സി.വി.എൻ. യാസർ മുസ്​ലിം ലീഗ് സ്ഥാനാർഥിയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story