ഇടതുവാഴും പട്ടുവവും പരിയാരവും കുറുമാത്തൂരും

ഇടതുവാഴും പട്ടുവവും പരിയാരവും കുറുമാത്തൂരുംപഞ്ചായത്തിലൂടെഇടതുപക്ഷത്തി​ൻെറ ഉറച്ച കോട്ടകളാണ് പട്ടുവവും പരിയാരവും കുറുമാത്തൂരും. എന്നാൽ, ഈ കോട്ടകളിൽ ഇത്തവണ വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മൂന്നിടത്തും യു.ഡി.എഫ് നേതൃത്വങ്ങൾ. തളിപ്പറമ്പ്​ പഞ്ചായത്തിൽ നിന്നും 40 വർഷം മുമ്പ് വേർപെടുത്തിയ പട്ടുവത്ത് 13 വാർഡുകളാണുള്ളത്. നിലവിൽ 10 വാർഡുകളും ഇടതിനാണ്. ഒരുകാലത്ത് തുല്യനിലയിൽ വാർഡുകൾ ലഭിച്ച്, നറുക്കെടുപ്പിലൂടെ ഇടത് ഭരണം നടത്തിയ പഞ്ചായത്തിൽ ഇന്നോളം മറിച്ചൊരു കക്ഷിക്ക് ഭരണം നടത്താൻ കഴിഞ്ഞിട്ടില്ല. ഇരുമുന്നണികളും ഇത്തവണ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഘടകകക്ഷികൾക്കൊന്നും സീറ്റ് നൽകാത്ത ഇടതുമുന്നണിയിൽ മുഴുവൻ വാർഡിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സി.പി.ഐ ഒരു വാർഡിൽ പത്രിക നൽകിയിരിക്കുകയാണ്. യു.ഡി.എഫിൽ ഏഴിൽ കോൺഗ്രസും അഞ്ചിൽ മുസ്​ലിംലീഗും ഒരിടത്ത് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 30ൽതാഴെ വോട്ടിന് പരാജയപ്പെട്ട നാല് വാർഡുകൾ കൂടി പിടിച്ചെടുത്ത്​ ഇത്തവണ ഭരണം നേടുമെന്നാണ് യു.ഡി.എഫ് പറയുന്നത്. 60 വർഷം പഴക്കമുള്ള പരിയാരം പഞ്ചായത്തിൽ ഇന്നോളം ഇടതുമുന്നണി മാത്രമാണ് ഭരണം കൈയാളിയത്. 18 വാർഡുള്ള ഇവിടെ നിലവിൽ 11ൽ ഇടതും ഏഴിൽ വലതുമാണ് വിജയിച്ചത്. എന്നാൽ, ജില്ലയിൽതന്നെ മികച്ചനിലയിൽ യു.ഡി.എഫ് സംവിധാനം പ്രവർത്തിക്കുന്ന ഇവിടെ ഇത്തവണ ഭരണം നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞതവണ ചെറിയ വോട്ടുകൾക്ക് തോറ്റ വാർഡുകൾ കൂടി പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ഇടതു മുന്നണിയിൽ ഒരു സീറ്റിൽ സി.പി.ഐ മത്സരിക്കുമ്പോൾ ബാക്കി മുഴുവൻ വാർഡിലും സി.പി.എമ്മാണ് ജനവിധി തേടുന്നത്. യു.ഡി.എഫിൽ 11ൽ കോൺഗ്രസും ആറിൽ ലീഗും ഒരിടത്ത് സി.എം.പിയും മത്സരിക്കുന്നു. വികസനപ്രവർത്തനത്തിന് ഒരുപാട് അവാർഡുകൾ സ്വന്തമാക്കിയ പഞ്ചായത്തിൽ തുടർ ഭരണം എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ 60 വർഷത്തെ ജനദ്രോഹ ഭരണം ജനങ്ങൾ മടുത്തുവെന്നാണ് യു.ഡി.എഫ് പറയുന്നത്. കുറുമാത്തൂർ പഞ്ചായത്തി​ൻെറ ചരിത്രത്തിലും ഇതുവരെയായി ഇടതുഭരണം മാത്രമാണ് നടന്നത്. ഇത്തവണ ഒരു മാറ്റം യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന് ഒരു സാധ്യതയും ഇല്ലെന്നാണ് ഇടതു നിരീക്ഷണം. നിലവിൽ സി.പി.എം -13, കോൺഗ്രസ്​ -രണ്ട്, മുസ്​ലിം ലീഗ് -ഒന്ന്, ലീഗ് വിമതൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ വിജയിച്ച ലീഗ് വിമതൻ ഇത്തവണയും ഇടതു പിന്തുണയോടെ മത്സര രംഗത്തുണ്ട്. ബാക്കി 16ൽ ഒരിടത്ത് സി.പി.ഐ മത്സരിക്കുമ്പോൾ ബാക്കി 15 ലും സി.പി.എമ്മാണ് ഇടതുമുന്നണിയിൽ ജനവിധി തേടുന്നത്. യു.ഡി.എഫിലാകട്ടെ 11ൽ കോൺഗ്രസും ആറിൽ മുസ്​ലിംലീഗുമാണ് ജനവിധി തേടുന്നത്. വികസന കാര്യത്തിൽ ഏറെ മുന്നോട്ടുപോയെന്ന് ഇടതുമുന്നണി അവകാശപ്പെടുന്ന ഈ പഞ്ചായത്തിൽ വികസനം എത്തിനോക്കിയിട്ടില്ലെന്നാണ് ഐക്യമുന്നണിയുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.