കോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട്​ അവഗണന; പ്രതിഷേധവുമായി ഡോക്​ടർമാർ

കോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട്​ അവഗണന; പ്രതിഷേധവുമായി ഡോക്​ടർമാർപടം -homeopathy - ഹോമിയോപ്പതി ഡോക്​ടർമാരുടെ നേതൃത്വത്തിൽ കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ പ്രതിഷേധംകണ്ണൂർ: കോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട്​ അവഗണന കാണിക്ക​ുന്നുവെന്ന്​ ആരോപിച്ച്​ പ്രതിഷേധവുമായി ഡോക്​ടർമാർ കലക്​ടറേറ്റിന്​ മുന്നിൽ ധർണ നടത്തി. ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്​റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്​സ്​ കേരളയു​ടെ നേതൃത്വത്തിലായിരുന്നു 'എ​ൻെറ ചികിത്സ എ​ൻെറ അവകാശം' എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്​.ഇഷ്​ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള രോഗികളുടെ അവകാശത്തെ സംരക്ഷിക്കുക, കോവിഡ് പ്രോട്ടോകോളി​ൻെറ പേരിൽ ഇതര ചികിത്സ ശാഖകൾക്കെതിരെയുള്ള ഒളിയജണ്ടകൾക്കെതിരെ ശബ്​ദമുയർത്തുക, ഡോക്ടർമാരുടെ ചികിത്സ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുക, അലോപ്പതി ഡോക്ടറായ ആയുഷ് സെക്രട്ടറിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഡോ. വൈശാഖ്, ഡോ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.