Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 12:00 AM GMT Updated On
date_range 19 Nov 2020 12:00 AM GMTകോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട് അവഗണന; പ്രതിഷേധവുമായി ഡോക്ടർമാർ
text_fieldsbookmark_border
കോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട് അവഗണന; പ്രതിഷേധവുമായി ഡോക്ടർമാർപടം -homeopathy - ഹോമിയോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധംകണ്ണൂർ: കോവിഡ് ചികിത്സയിൽ ഹോമിയോപ്പതിയോട് അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ഡോക്ടർമാർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ നേതൃത്വത്തിലായിരുന്നു 'എൻെറ ചികിത്സ എൻെറ അവകാശം' എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്.ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള രോഗികളുടെ അവകാശത്തെ സംരക്ഷിക്കുക, കോവിഡ് പ്രോട്ടോകോളിൻെറ പേരിൽ ഇതര ചികിത്സ ശാഖകൾക്കെതിരെയുള്ള ഒളിയജണ്ടകൾക്കെതിരെ ശബ്ദമുയർത്തുക, ഡോക്ടർമാരുടെ ചികിത്സ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുക, അലോപ്പതി ഡോക്ടറായ ആയുഷ് സെക്രട്ടറിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഡോ. വൈശാഖ്, ഡോ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story