ഓൺലൈൻ ശാസ്ത്രമേള

വാരം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പഠനം വീടുകളിൽ ഒതുങ്ങിയപ്പോഴും വിദ്യാർഥികളിലെ ശാസ്ത്രാഭിരുചിയും നിരീക്ഷണപാടവവും വളർത്താൻ​ എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ- ഐ.ടി മേളകൾ ഓരോന്നിനും അതതി​ൻെറ തനിമയും സ്വഭാവവും നിലനിർത്തി വിവിധ വാട്സ്​ആപ്​ ഗ്രൂപ്പുകൾ രൂപവത്​കരിച്ചപ്പോൾ അത് വിദ്യാർഥികൾക്ക് അവരുടെ മികവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി. മേള മദ്രാസ് ഐ.ഐ.ടി പ്രഫസർ ഡോ. കെ.എം. മുരളീധരൻ ഉദ്ഘാടനം ചെയ്​തു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആശംസാസന്ദേശത്തിലൂടെ വിദ്യാർഥികളെ അനുമോദിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, ഡയറ്റ് സീനിയർ ​െലക്ചറർ ഡോ. കെ.പി. രാജേഷ്, പ്രധാനാധ്യാപകൻ പി.പി. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.