തലശ്ശേരിയിൽ ലീഗ് സ്ഥാനാർഥികളായി

തലശ്ശേരിയിൽ ലീഗ് സ്ഥാനാർഥികളായിതലശ്ശേരി: നഗരസഭയിലേക്ക് മത്സരിക്കുന്ന മുസ്​ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗിന് അനുവദിച്ച 18 സീറ്റുകളിൽ മൂന്നെണ്ണം വെൽഫെയർ പാർട്ടിക്കാണ്. ലീഗ് സ്ഥാനാർഥികളിൽ പലരും പുതുമുഖങ്ങളാണ്. യുവനിരയിലുള്ളവർക്കാണ് ഇത്തവണ പ്രാമുഖ്യം നൽകിയത്. സ്ഥാനാർഥികളിൽ രണ്ട് സ്വതന്ത്രയൊഴികെ ബാക്കിയുള്ളവരെല്ലാം നേരിട്ട് മത്സരിക്കുന്നവരാണ്. പാലിശ്ശേരി, കുഴിപ്പങ്ങാട്, പുന്നോൽ വാർഡുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ലീഗ് സ്ഥാനാർഥികൾ (വാർഡ് നമ്പറും പേരും ക്രമത്തിൽ): കെ.പി. അൻസാരി ( 11- കണ്ണോത്ത്പള്ളി), പി.വി. റാഷിദ ടീച്ചർ (12- ടൗൺ ഹാൾ), കെ. തസ്​ലിം (14- ചിറക്കര), കെ.വി. സറീന (24- ഈങ്ങയിൽ പീടിക), റഷീദ് തലായി (37- തലായി), സന്ധ്യ പ്രസാദ് (41- ഗോപാലപേട്ട), വി.കെ. ഗീത ( 43- സൈദാർ പള്ളി), തഫ്ലീം മാണിയാട്ട് (44- വീവേഴ്സ്), അഹമദ് അൻവർ ചെറുവക്കര (45- മാരിയമ്മ), സി. അമീർ (46- കൈവട്ടം), ഫൈസൽ പുനത്തിൽ ( 47- മട്ടാമ്പ്രം), ടി.എൻ. റഹീം (48- കായ്യത്ത്), ജംഷീർ മഹമൂദ് (50-ചേറ്റംകുന്ന്), ടി.പി. ഷാനവാസ് (51- കോടതി). വെൽഫെയർ പാർട്ടി സ്ഥാനാർഥികളായ സാജിദ് കോമത്ത് പാലിശ്ശേരിയിലും സീനത്ത് അബ്​ദുൽ സലാം കുഴിപ്പങ്ങാടുമാണ് ജനവിധി തേടുന്നത്. പുന്നോൽ വാർഡിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.