Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 12:00 AM GMT Updated On
date_range 18 Nov 2020 12:00 AM GMTതലശ്ശേരിയിൽ ലീഗ് സ്ഥാനാർഥികളായി
text_fieldsbookmark_border
തലശ്ശേരിയിൽ ലീഗ് സ്ഥാനാർഥികളായിതലശ്ശേരി: നഗരസഭയിലേക്ക് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗിന് അനുവദിച്ച 18 സീറ്റുകളിൽ മൂന്നെണ്ണം വെൽഫെയർ പാർട്ടിക്കാണ്. ലീഗ് സ്ഥാനാർഥികളിൽ പലരും പുതുമുഖങ്ങളാണ്. യുവനിരയിലുള്ളവർക്കാണ് ഇത്തവണ പ്രാമുഖ്യം നൽകിയത്. സ്ഥാനാർഥികളിൽ രണ്ട് സ്വതന്ത്രയൊഴികെ ബാക്കിയുള്ളവരെല്ലാം നേരിട്ട് മത്സരിക്കുന്നവരാണ്. പാലിശ്ശേരി, കുഴിപ്പങ്ങാട്, പുന്നോൽ വാർഡുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ലീഗ് സ്ഥാനാർഥികൾ (വാർഡ് നമ്പറും പേരും ക്രമത്തിൽ): കെ.പി. അൻസാരി ( 11- കണ്ണോത്ത്പള്ളി), പി.വി. റാഷിദ ടീച്ചർ (12- ടൗൺ ഹാൾ), കെ. തസ്ലിം (14- ചിറക്കര), കെ.വി. സറീന (24- ഈങ്ങയിൽ പീടിക), റഷീദ് തലായി (37- തലായി), സന്ധ്യ പ്രസാദ് (41- ഗോപാലപേട്ട), വി.കെ. ഗീത ( 43- സൈദാർ പള്ളി), തഫ്ലീം മാണിയാട്ട് (44- വീവേഴ്സ്), അഹമദ് അൻവർ ചെറുവക്കര (45- മാരിയമ്മ), സി. അമീർ (46- കൈവട്ടം), ഫൈസൽ പുനത്തിൽ ( 47- മട്ടാമ്പ്രം), ടി.എൻ. റഹീം (48- കായ്യത്ത്), ജംഷീർ മഹമൂദ് (50-ചേറ്റംകുന്ന്), ടി.പി. ഷാനവാസ് (51- കോടതി). വെൽഫെയർ പാർട്ടി സ്ഥാനാർഥികളായ സാജിദ് കോമത്ത് പാലിശ്ശേരിയിലും സീനത്ത് അബ്ദുൽ സലാം കുഴിപ്പങ്ങാടുമാണ് ജനവിധി തേടുന്നത്. പുന്നോൽ വാർഡിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story