രണ്ടാം ദിനവും പത്രിക പ്രവാഹം

കണ്ണൂർ: ജില്ലയിൽ രണ്ടാം ദിവസവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകളാണ്​. ജില്ല പഞ്ചായത്തില്‍ 23ഉം കോര്‍പറേഷനില്‍ 76ഉം നഗരസഭകളില്‍ 375ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 245 ഉം വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1936 നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 4577 ആയി. വരണാധികാരി കലക്ടര്‍ ടി.വി. സുഭാഷ് മുമ്പാകെ നാലും ഉപവരണാധികാരി എ.ഡി.എം ഇ.പി. മേഴ്സി മുമ്പാകെ 19ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ല പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 58 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.