Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 11:59 PM GMT Updated On
date_range 17 Nov 2020 11:59 PM GMTരണ്ടാം ദിനവും പത്രിക പ്രവാഹം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ രണ്ടാം ദിവസവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകളാണ്. ജില്ല പഞ്ചായത്തില്‍ 23ഉം കോര്‍പറേഷനില്‍ 76ഉം നഗരസഭകളില്‍ 375ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 245 ഉം വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1936 നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 4577 ആയി. വരണാധികാരി കലക്ടര്‍ ടി.വി. സുഭാഷ് മുമ്പാകെ നാലും ഉപവരണാധികാരി എ.ഡി.എം ഇ.പി. മേഴ്സി മുമ്പാകെ 19ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ല പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 58 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story