പ്രതിഷേധ കൂട്ടായ്​മ

കൂത്തുപറമ്പ്: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്​ സംസ്ഥാനത്തെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കൂത്തുപറമ്പിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബസ് സ്​റ്റാൻഡിൽ നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്​തു. എ.ഒ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പൂക്കോട് ചന്ദ്രശേഖരൻ തെരുവിൽ നടന്ന കൂട്ടായ്​മ എൻ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്​തു. നഗരസഭ മുൻ ചെയർമാൻ എം. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.