അപകടാവസ്ഥ ഒഴിവാക്കാൻ നടപടി

അഞ്ചരക്കണ്ടി: കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവള പ്രധാനപാതയിലെ അഞ്ചരക്കണ്ടി ജങ്ഷനിലെ യായി. ഇതി​ൻെറ ഭാഗമായി ചാലോട്, കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ റോഡുകളിൽ പി.ഡബ്ല്യു.ഡി അധികൃതർ സിഗ്​നൽ ലൈറ്റുകൾ സ്ഥാപിച്ചു. രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ 20ഒാളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ പതിവായതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ അഞ്ചരക്കണ്ടി വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചു. ഇതിനനുസരിച്ച് വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ചു. രാത്രി സമയങ്ങളിലായിരുന്നു അപകടങ്ങൾ കൂടുതലും. നാല്​ റോഡിലും സിഗ്​നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ അപകട സാധ്യത കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.