Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 11:59 PM GMT Updated On
date_range 15 Nov 2020 11:59 PM GMTഅപകടാവസ്ഥ ഒഴിവാക്കാൻ നടപടി
text_fieldsbookmark_border
അഞ്ചരക്കണ്ടി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പ്രധാനപാതയിലെ അഞ്ചരക്കണ്ടി ജങ്ഷനിലെ യായി. ഇതിൻെറ ഭാഗമായി ചാലോട്, കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ റോഡുകളിൽ പി.ഡബ്ല്യു.ഡി അധികൃതർ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ 20ഒാളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ പതിവായതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ അഞ്ചരക്കണ്ടി വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചു. ഇതിനനുസരിച്ച് വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ചു. രാത്രി സമയങ്ങളിലായിരുന്നു അപകടങ്ങൾ കൂടുതലും. നാല് റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ അപകട സാധ്യത കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story