ഇരിട്ടി നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികയായി

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിലെയും സ്ഥാനാർഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. 28 സീറ്റുകളിൽ സി.പി.എമ്മും മൂന്ന് സീറ്റിൽ സി.പി.ഐയും ഓരോ സീറ്റിൽ വീതം ഐ.എൻ.എല്ലും എൽ.ജെ.ഡിയും മത്സരിക്കും. മുൻ കൗൺസിലിൽ അംഗങ്ങളായ അഞ്ചുപേർ പട്ടികയിൽ ഇടം പിടിച്ചു. അഞ്ചുപേരും സി.പി.എം പ്രതിനിധികളാണ്. മുൻ ഭരണസമിതിയിൽ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ പി.പി. ഉസ്മാനും എ.കെ. രവീന്ദ്രനുമാണ് ഏരിയ കമ്മിറ്റിയിൽനിന്ന്​ മത്സരിക്കുന്നത്. ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങളും മത്സരരംഗത്തുണ്ട്​. മുൻ നഗരസഭ ചെയർപേഴ്‌സൺ കെ. സരസ്വതിയും മത്സരിക്കുന്നുണ്ട്​. പുതുമുഖങ്ങൾക്കും യുവാക്കൾക്കും മുൻതൂക്കം ലഭിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരനാണ് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. സ്ഥാനർഥികൾ വെളിയമ്പ്ര -പി.കെ. അയൂബ്, പെരിയത്തിൽ -പി.കെ. വിജിന, വട്ടക്കയം -പി.പി. ഉസ്മാൻ, എടക്കാനം -കെ. മുരളീധരൻ, കീഴൂർക്കുന്ന് -എ. രത്‌ന, വള്ള്യാട്​ -പി. രഘു, കീഴൂർ -എ. ഗീത, നരിക്കുണ്ടം -കെ. നന്ദനൻ, പയഞ്ചേരി -സി.പി. ദിലീപൻ, വികാസ് നഗർ -കെ. ശ്രീലത, അത്തിത്തട്ട് -പി. ശ്രീജ, കൂളിചെമ്പ്ര -ടി.കെ. ഫസീല, മീത്തലെ പുന്നാട് -വി. സന്തോഷ്, താവിലാക്കുറ്റി -കെ. സരസ്വതി, പുന്നാട് ഈസ്​റ്റ്​ -കെ. സുരേഷ്, പുന്നാട് -ടി.വി. ശ്രീജ, ഉളിയിൽ -സി.എച്ച്. അജിനാസ്, കല്ലേരിക്കൽ -എം.കെ. റംല, നരയമ്പാറ -എം.വി. സിറാജ്, നടുവനാട് -എം. ശ്രീഷ്മ, കൂരംമുക്ക് -എം.വി. പ്രജിത, നിടിയാഞിരം -എ.കെ. രവീന്ദ്രൻ, വളോര -കെ.പി. അജേഷ്, കട്ടേങ്കണ്ടം -പി. രജിഷ, മണ്ണോറ -കെ. സോയ, പത്തൊമ്പതാംമൈൽ -ലിംന ബാലകൃഷ്ണൻ, ചാവശ്ശേരി വെസ്​റ്റ്​​ -സി. ബിന്ദു, അട്ട്യാലം -കെ. അനിത (എല്ലാവരും സി.പി.എം), പുറപ്പാറ -കെ.പി. ജിതേഷ്, ആവട്ടി -ടി.വി. കവിത, ചാവശ്ശേരി ടൗൺ -ഇ. മഹിജ (മൂന്നുപേരും സി.പി.ഐ), ഇരിട്ടി -എം. അസൂട്ടി (ഐ.എൻ.എൽ), ചാവശ്ശേരി -അഡ്വ. കെ.ഇ.എൻ. മജീദ് (എൽ.ജെ.ഡി സ്വതന്ത്രൻ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.