റോപ് രക്ഷാപ്രവര്‍ത്തനവുമായി പേരാവൂർ അഗ്​നിരക്ഷാനിലയം

സേനാംഗങ്ങൾക്ക് പരിശീലനം ആരംഭിച്ചു അസീസ് കേളകം പേരാവൂര്‍: സാഹസിക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹൊറിസോണ്ടല്‍ റോപ് റസ്‌ക്യൂവുമായി പേരാവൂര്‍ അഗ്‌നിരക്ഷാനിലയം. കേരളത്തില്‍തന്നെ ആദ്യമായാണ് ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് റോപ് ഉപയോഗിച്ച് ആളുകളെ ഉള്‍പ്പെടെ മാറ്റാനുള്ള സംവിധാനമായ ഹൊറിസോണ്ടല്‍ റോപ് റസ്‌ക്യു പേരാവൂര്‍ അഗ്‌നിരക്ഷാനിലയത്തിന് ലഭിച്ചിരിക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അപകടമുണ്ടായ സ്ഥലത്തുനിന്നും ആളുകളെയും മറ്റും പെ​െട്ടന്നുതന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനാണ് ഇൗ ഉപകരണം ഉപയോഗിക്കുന്നത്. പ്രത്യേകതരം റോപ്പും കപ്പികളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വര്‍ഷാവര്‍ഷം മലയോര മേഖലയില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലും മറ്റു പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്താണ് കണ്ണൂര്‍ ആര്‍.എഫ്.ഒയുടെ നിര്‍ദേശാനുസരണം റസ്‌ക്യൂ ഉപകരണം പേരാവൂര്‍ അഗ്‌നിരക്ഷാ നിലയത്തിന് ലഭിച്ചത്. 40,000ത്തോളം വിലവരുന്ന ഉപകരണങ്ങളാണിത്. ഫയര്‍മാന്‍ ജിതിന്‍ ശശീന്ദ്രന്‍ നാഗ്പൂരില്‍നിന്നാണ് ഇതി​ൻെറ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സ്​റ്റേഷന്‍ ഓഫിസര്‍ സി. ശശിയുടെയും വി.വി. ബെന്നിയുടെയും നേതൃത്വത്തില്‍ ജിതിന്‍ ശശീന്ദ്രന്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്കും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും ഹൊറിസോണ്ടല്‍ റോപ്പില്‍ പരിശീലനം നല്‍കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.