മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലറ്റില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന . കാസര്‍കോട് മുള്ളേരിയ സ്വദേശി മുഹമ്മദില്‍ (60) നിന്നാണ് 9,19,000 രൂപ വിലവരുന്ന 175 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദിനെ ചെക്കിങ് പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണബിസ്കറ്റ് കഷണങ്ങളാക്കി ചോക്ലറ്റിനുള്ളില് ഒളിപ്പിച്ചനിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ചോക്ലറ്റ് ബോക്സിലെ മുഴുവന്‍ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ചു മിഠായിക്കുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. ചൊവ്വാഴ്ച ദുബൈയില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുൽ സനാഫില്നിന്ന് 423 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. പരിശോധനക്ക് കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി. പ്രശാന്ത്, പി. ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന് കൂടപ്പുറം, മനീഷ്കുമാര്‍ ഖട്ടാന, ഗുര്‍മിത് സിങ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.