Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വര്‍ണം പിടികൂടി

സ്വര്‍ണം പിടികൂടി

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലറ്റില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന . കാസര്‍കോട്​ മുള്ളേരിയ സ്വദേശി മുഹമ്മദില്‍ (60) നിന്നാണ് 9,19,000 രൂപ വിലവരുന്ന 175 ഗ്രാം സ്വര്‍ണം കസ്​റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദിനെ ചെക്കിങ്​ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്​റ്റംസ് കസ്​റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണബിസ്‌കറ്റ് കഷ​ണങ്ങളാക്കി ചോക്ലറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന്​ കസ്​റ്റംസ് ചോക്ലറ്റ് ബോക്‌സിലെ മുഴുവന്‍ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ചു​ മിഠായിക്കുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. ചൊവ്വാഴ്ച ദുബൈയില്‍നിന്നെത്തിയ കാസര്‍കോട്​ സ്വദേശി അബ്​ദുൽ സനാഫില്‍നിന്ന് 423 ഗ്രാം സ്വര്‍ണം കസ്​റ്റംസ് പിടികൂടിയിരുന്നു. പരിശോധനക്ക് കസ്​റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി. പ്രശാന്ത്, പി. ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, മനീഷ്കുമാര്‍ ഖട്ടാന, ഗുര്‍മിത്​ സിങ്​ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story