തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികൾ

തലശ്ശേരി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 14 സീറ്റിൽ 13 സീറ്റിലും സി.പി.എം സ്ഥാനാർഥികളാണ് മത്സരിക്കുക. ഒരു സീറ്റിൽ സി.പി.ഐയും. അഞ്ചരക്കണ്ടി, മുഴപ്പാല, വേങ്ങാട്, പടുവിലായി, പാതിരിയാട്, എരുവട്ടി, വടക്കുമ്പാട്, എരഞ്ഞോളി, ധർമടം, കൂടക്കടവ്, മുഴപ്പിലങ്ങാട്, പാലയാട്, പിണറായി ബ്ലോക്കുകളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികൾ: എൻ. രമേശൻ, പി.എം. മോഹനൻ, സി.പി. അനിത, സി. റജി, മുരിക്കോളി പവിത്രൻ, നിസാർ അഹമ്മദ്, പി.ആർ. വസന്തകുമാർ, കെ.ഡി. മഞ്ജുഷ, പി. സീമ, ടി.വി. റോജ, കെ.ടി. ഫർസാന, ബൈജു നങ്ങാറത്ത്, സി.എം. സജിത. ന്യൂമാഹി ബ്ലോക്കിൽ സി.പി.ഐയിലെ എൻ. രജിത പ്രദീപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.