ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിനിര്‍ണയം അന്തിമഘട്ടത്തില്‍

ശ്രീകണ്ഠപുരം: നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥിനിര്‍ണയം അന്തിമഘട്ടത്തില്‍. 30 വാര്‍ഡില്‍ 26 ഇടങ്ങളില്‍ കോണ്‍ഗ്രസും നാലിടങ്ങളില്‍ മുസ്​ലിം ലീഗും മത്സരിക്കും. കഴിഞ്ഞ തവണ ലീഗ് മൂന്നിടങ്ങളിലാണ് മത്സരിച്ചിരുന്നത്. ശ്രീകണ്ഠപുരം ടൗണ്‍, പഴയങ്ങാടി, വയക്കര എന്നിവക്കു പുറമെ കാവുമ്പായി വാര്‍ഡ് കൂടിയാണ് ലീഗിന് നല്‍കിയത്. കോണ്‍ഗ്രസ് വിമതനായി വയക്കര വാര്‍ഡില്‍ മത്സരിച്ച് ജയിച്ച നിലവിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.വി. സന്തോഷ് ഇത്തവണ 20ാം വാര്‍ഡായ ബാലങ്കരിയില്‍ മത്സരിക്കും. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് ഇത്തവണ ജനവിധി തേടുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് എം. ഷിജിനാണ് എതിരാളി. 27ാം വാര്‍ഡായ ചേപ്പറമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. ലിജേഷ് മത്സരിക്കും. സി.പി.എമ്മിലെ കെ.ജെ. ജോണിയാണ് എതിരാളി. 11ാം വാര്‍ഡായ പുള്ളിമാന്‍കുന്നില്‍ കോണ്‍ഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻറ്​ പി.പി. ചന്ദ്രാംഗദന്‍ മാസ്​റ്റര്‍ മത്സരിക്കും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സനായ ഓമനയാണ് സി.പി.എം സ്ഥാനാര്‍ഥി. 30ാം വാര്‍ഡായ നിടിയേങ്ങ കവലയില്‍ നിലവിലെ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ജോസഫീന ടീച്ചറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കെ.പി.സി.സി സെക്രട്ടറിയും മഹിള കോണ്‍ഗ്രസ് നേതാവുമായ ഡോ. കെ.വി. ഫിലോമിന ഒമ്പതാം വാര്‍ഡായ പന്ന്യാലിലും യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് വിജില്‍ മോഹനന്‍ 14ാം വാര്‍ഡായ പൊടിക്കളത്തും മത്സരിക്കും. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.സി. ഹരിദാസനാണ് പൊടിക്കളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഏഴാം വാര്‍ഡായ കാനപ്പുറത്ത് ലിഷ സന്തോഷും 19ാം വാര്‍ഡായ കാഞ്ഞിലേരിയില്‍ ആലീസ് ജയിംസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.