ഇതുവഴി പോകണോ? മൂക്കുപൊത്തണം

ഇതുവഴി പോകണോ? മൂക്കുപൊത്തണംajk waste അഞ്ചരക്കണ്ടി -പാളയം റോഡിൽ മൂഴിക്കൽ ഭാഗത്ത് മാലിന്യം റോഡരികിൽ തള്ളിയ നിലയിൽഅഞ്ചരക്കണ്ടി: പാളയം -അഞ്ചരക്കണ്ടി റോഡിൽ മൂഴിക്കൽ ഭാഗത്തുകൂടി നടന്നുപോകണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്​. കാരണം മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിരിക്കുകയാണിവിടെ. അഞ്ചരക്കണ്ടിയിൽനിന്ന്​ പാളയം ഭാഗത്തുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ യാത്രചെയ്യേണ്ട പ്രധാന റോഡിൽ മൂഴിക്കൽ ഭാഗത്താണ് റോഡിനോടു ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത്. ദിനേന ഒരുപാട് വാഹനങ്ങളും കാൽനടക്കാരും പോകുന്ന റോഡാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് വഴിനടക്കാൻപോലും പറ്റാത്ത സ്ഥിതിയിലായത്. മാലിന്യം വലിച്ചെറിയുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പിഴ ഈടാക്കാനുള്ള നടപടിയടക്കം സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.