ജനവിധി തേടി കാരായി ചന്ദ്രശേഖര​െൻറ ഭാര്യ

ജനവിധി തേടി കാരായി ചന്ദ്രശേഖര​ൻെറ ഭാര്യ തലശ്ശേരി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഒളിയിലക്കണ്ടി വീട്ടിൽ പി.കെ. മുഹമ്മദ് ഫസൽ വധക്കേസിൽ എറണാകുളത്ത് സി.ബി.ഐ തടങ്കലിൽ കഴിയുന്ന നഗരസഭാംഗം കാരായി ചന്ദ്രശേഖര​ൻെറ ഭാര്യയും തെരഞ്ഞെടുപ്പിൽ മത്സരത്തിന്. ഭർത്താവി​ൻെറ അങ്കത്തട്ടായ കുട്ടിമാക്കൂൽ ചെള്ളക്കര വാർഡിലാണ് (വാർഡ്-16) ചന്ദ്രശേഖര​ൻെറ ഭാര്യ ഐ. അനിത ഇടതുമുന്നണി സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ചന്ദ്രശേഖരൻ ചെള്ളക്കര വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭാംഗം ആവുന്നതിനുമു​േമ്പ സി.ബി.ഐ തടങ്കലിലായിരുന്നു. ചന്ദ്രശേഖരനു പുറമേ സി.പി.എം ജില്ല കമ്മിറ്റി അംഗമായ കാരായി രാജനും ഈ കേസിലുൾപ്പെട്ട് സി.ബി.ഐ തടങ്കലിലാണ്. ജില്ല പഞ്ചായത്തംഗമാണ് രാജൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാരായി ചന്ദ്രശേഖരനെയാണ് തലശ്ശേരി നഗരസഭ ചെയർമാനായി സി.പി.എം ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് വോട്ടിങ്ങിലൂടെയാണ് സി.കെ. രമേശൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ചന്ദ്രശേഖര​ൻെറ വോട്ട് അസാധു ആവുകയും ചെയ്തു. ചന്ദ്രശേഖരനും രാജനും ഈ കേസിൽനിന്ന് ഇതുവരെ മോചിതരായിട്ടില്ല. സി.പി.എമ്മി​ൻെറ ഔദ്യോഗിക ചിഹ്നത്തിലാണ് അനിതയും മത്സരിക്കുന്നത്. 52 വാർഡുകളുള്ള തലശ്ശേരി നഗരസഭയിൽ ഇത്തവണ പുതുമുഖങ്ങൾക്കാണ് ഇടതുമുന്നണി കൂടുതൽ പരിഗണന നൽകുന്നത്. സ്ഥാനാർഥികളുടെ പട്ടിക തിങ്കളാഴ്ച രാവിലെ പുറത്തിറക്കും. സി.പി.ഐ, നാഷനൽ ലീഗ്, എൻ.സി.പി തുടങ്ങിയ പാർട്ടികൾക്കും ഇടതുമുന്നണിയിൽ സീറ്റ് നൽകിയിട്ടുണ്ട്. വനിതയായിരിക്കും ഇത്തവണ ചെയർമാൻ. ചെയർമാൻ സ്ഥാനത്തേക്ക് പുതുമുഖത്തെയാണ് പാർട്ടി പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.