സാഹിത്യ സംവാദം തുടങ്ങി

സാഹിത്യ സംവാദം തുടങ്ങി പടം puth shihabudheen വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സര്‍ഗ സഞ്ചാരം സാഹിത്യ സംവാദ പരിപാടിയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംസാരിക്കുന്നു വളപട്ടണം: വളപട്ടണം പഞ്ചായത്ത് ലൈബ്രറി 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ' സര്‍ഗ സഞ്ചാരം' ഓണ്‍ലൈന്‍ സാഹിത്യ സംവാദ പരമ്പരക്ക് തുടക്കം കുറിച്ചു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ത​ൻെറ പുതിയ കഥയായ ഈസയെപ്പറ്റി സംസാരിച്ച്​ സംവാദ പരമ്പര ഉദ്ഘാടനം ചെയ്തു. അയനം സി.വി. ശ്രീരാമന്‍ അവാര്‍ഡ് നേടിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സാംസ്കാരിക വേദി ചെയര്‍മാന്‍ എളയടത്ത് അശ്​റഫ് ലൈബ്രറിയുടെ ഉപഹാരം സമര്‍പ്പിച്ചു. സൂം മീറ്റിങ്ങില്‍ സംഘടിപ്പിച്ച കഥാചര്‍ച്ചക്ക് എഴുത്തുകാരന്‍ കെ.ടി. ബാബുരാജ് മോഡറേറ്ററായി. എഴുത്തുകാരനും അധ്യാപകനുമായ ഡോ. അസീസ് തരുവണ ആമുഖഭാഷണം നടത്തി. ഷാമില ഷൂജ, രാധാകൃഷ്ണ കുറുപ്പ്, ലസിത സംഗീത്, സി.പി. അബ്​ദുറഹിമാന്‍, അജ്ന പര്‍വീണ്‍, സുന്ദര്‍ ചിറക്കല്‍, ഷമീമ വളപട്ടണം, അഷ്റഫ് ബാവക്കാൻറവിട, കെ.വി. മെസ്ന എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.