ഭാരത് സ്​കൗട്സ് ആൻഡ് ഗൈഡ്​സ് സ്ഥാപക ദിനം

ഭാരത് സ്​കൗട്സ് ആൻഡ് ഗൈഡ്​സ് സ്ഥാപക ദിനം കേളകം: സൻെറ് തോമസ് ഹയർ സെക്കൻഡറി സ്​കൂളിൽ ഭാരത് സ്​കൗട്​സ് ആൻഡ് ഗൈഡ്​സ് സ്ഥാപക ദിനം ഓൺലൈനായി ആചരിച്ചു. സ്​കൗട്ട്​ വിഭാഗം ഡിസ്ട്രിക്​ട് ഓർഗനൈസിങ്​ കമീഷണർ പി.കെ. രാമചന്ദ്രൻ മുഖ്യാതിഥിയായി. ഹെഡ്​മാസ്​റ്റർ എം.വി. മാത്യു ആമുഖഭാഷണം നടത്തി. ഇരിട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി അപർണ സംസാരിച്ചു. മാസ്​ക് നിർമാണം, അടുക്കളത്തോട്ട നിർമാണം, പേപ്പർ ബാഗ് നിർമാണം, പേപ്പർ പേന നിർമാണം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെടുത്തി.കുട്ടികളുടെ കരകൗശല സൃഷ്​ടികൾ, ബോട്ടിൽ ആർട്ട് എന്നിവയുടെ പ്രദർശനവും നടന്നു. കഴിഞ്ഞവർഷത്തെ രാജ്യപുരസ്​കാർ ജേതാക്കളെ ആദരിച്ചു. ഫോട്ടോ പ്രദർശനവും സ്​കൗട്ട് ആൻഡ് ഗൈഡ്​സ് ചരിത്രം വിവരിക്കുന്ന വിഡിയോ പ്രദർശനവും യൂനിറ്റ് തല ക്വിസ് മത്സരവും നടത്തി. അജന്യ അശോക് സ്വാഗതവും റെമിൽ പി. ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.