ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം കേളകം: സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം ഓൺലൈനായി ആചരിച്ചു. സ്കൗട്ട് വിഭാഗം ഡിസ്ട്രിക്ട് ഓർഗനൈസിങ് കമീഷണർ പി.കെ. രാമചന്ദ്രൻ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ എം.വി. മാത്യു ആമുഖഭാഷണം നടത്തി. ഇരിട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി അപർണ സംസാരിച്ചു. മാസ്ക് നിർമാണം, അടുക്കളത്തോട്ട നിർമാണം, പേപ്പർ ബാഗ് നിർമാണം, പേപ്പർ പേന നിർമാണം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെടുത്തി.കുട്ടികളുടെ കരകൗശല സൃഷ്ടികൾ, ബോട്ടിൽ ആർട്ട് എന്നിവയുടെ പ്രദർശനവും നടന്നു. കഴിഞ്ഞവർഷത്തെ രാജ്യപുരസ്കാർ ജേതാക്കളെ ആദരിച്ചു. ഫോട്ടോ പ്രദർശനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് ചരിത്രം വിവരിക്കുന്ന വിഡിയോ പ്രദർശനവും യൂനിറ്റ് തല ക്വിസ് മത്സരവും നടത്തി. അജന്യ അശോക് സ്വാഗതവും റെമിൽ പി. ബാബു നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:00 AM GMT Updated On
date_range 2020-11-08T05:30:24+05:30ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനം
text_fieldsNext Story