വീട് വാടകക്കെടുത്ത് ചാരായ നിർമാണം: വയനാട് സ്വദേശി എക്‌സൈസ് പിടിയിൽ

വീട് വാടകക്കെടുത്ത് ചാരായ നിർമാണം: വയനാട് സ്വദേശി എക്‌സൈസ് പിടിയിൽ പേരാവൂർ: വീട്​ വാടകക്കെടുത്ത് ചാരായ നിർമാണം നടത്തിയ വയനാട് പുൽപള്ളി സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 75 ലിറ്റർ വാഷും രണ്ടു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസസ്ഥലത്തുനിന്ന്​ കണ്ടെടുത്തത്. വയനാട് പുൽപള്ളി സ്വദേശി ലിയോ ജോസിനെതിരെയാണ് (32) ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കേസെടുത്തത്.റബർ ടാപ്പിങ്ങി​ൻെറ മറവിൽ വീട് വാടക‌ക്കെടുത്ത് വൻതോതിൽ ചാരായ നിർമാണം നടത്തി വയനാട് ജില്ലയിലേക്ക് കടത്തുന്നുണ്ടെന്ന് കണ്ണൂർ എക്‌സൈസ് ഇൻറലിജൻസ് ബ്യൂറോക്ക്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിടുംപൊയിൽ 26ാം മൈൽ ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്​. പ്രിവൻറിവ് ഓഫിസർ എൻ. പത്മരാജ​ൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ കെ. ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ്, ഷാജി, കെ. ശ്രീജിത്ത്,‌ അമൃത, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.