പാപ്പിനിശ്ശേരിയിൽ വനിത വ്യവസായ സഹകരണ സംഘം കണ്ണൂർ: പാപ്പിനിശ്ശേരി ഏരിയ വനിത വ്യവസായ സഹകരണ സംഘം രൂപവത്കരണ പ്രഖ്യാപനം മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു.വ്യവസായ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പിനിശ്ശേരി സംഘം ഇരിണാവില്‍ ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിലാണ് സംഘം രജിസ്റ്റര്‍ ചെയ്തത്. ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ട്രാവന്‍കൂര്‍ സിമൻറ്സുമായി സഹകരിച്ച് വാള്‍പുട്ടി നിര്‍മാണ യൂനിറ്റാണ് ആദ്യം ആരംഭിക്കുക. അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പുട്ടിയുടെ വിപണനത്തിനുമുള്ള സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘത്തിൻെറ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സംഘത്തിൻെറ ചീഫ് പ്രമോട്ടറായ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമനക്ക് എം.എല്‍.എ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.