Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാപ്പിനിശ്ശേരിയിൽ വനിത...

പാപ്പിനിശ്ശേരിയിൽ വനിത വ്യവസായ സഹകരണ സംഘം

text_fields
bookmark_border
പാപ്പിനിശ്ശേരിയിൽ വനിത വ്യവസായ സഹകരണ സംഘം കണ്ണൂർ: പാപ്പിനിശ്ശേരി ഏരിയ വനിത വ്യവസായ സഹകരണ സംഘം രൂപവത്​കരണ പ്രഖ്യാപനം മന്ത്രി ഇ.പി. ജയരാജന്‍ ഉദ്​ഘാടനം ചെയ്​തു.വ്യവസായ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പിനിശ്ശേരി സംഘം ഇരിണാവില്‍ ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിലാണ് സംഘം രജിസ്​റ്റര്‍ ചെയ്തത്. ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ട്രാവന്‍കൂര്‍ സിമൻറ്​സുമായി സഹകരിച്ച് വാള്‍പുട്ടി നിര്‍മാണ യൂനിറ്റാണ് ആദ്യം ആരംഭിക്കുക. അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പുട്ടിയുടെ വിപണനത്തിനുമുള്ള സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘത്തി​ൻെറ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംഘത്തി​ൻെറ ചീഫ് പ്രമോട്ടറായ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ഓമനക്ക് എം.എല്‍.എ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story