ട്രൈബൽ ഗേൾസ‌് ഹോസ‌്റ്റൽ ഉദ‌്ഘാടനം

ട്രൈബൽ ഗേൾസ‌് ഹോസ‌്റ്റൽ ഉദ‌്ഘാടനംphoto: iritty Hostel ആറളം ഫാമിൽ പുതുതായി നിർമിച്ച ട്രൈബൽ ഗേൾസ‌് ഹോസ‌്റ്റൽ കെട്ടിട സമുച്ചയം മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ‌്ഘാടനം ചെയ്യുന്നുആറളം: ഏഴ‌ുകോടി രൂപ ചെലവിട്ട് ആറളം ഫാം ആദിവാസി മേഖലയിൽ നിർമിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ട്രൈബൽ ഗേൾസ‌് ഹോസ‌്റ്റൽ കെട്ടിട സമുച്ചയം മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ‌്ഘാടനം ചെയ‌്തു. സണ്ണി ജോസഫ‌് എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ. സുധാകരൻ എം.പി, പട്ടികവർഗ ക്ഷേമ ഡയറക്ടർ പി. പുകഴേന്തി, പി. ശശീന്ദ്രൻ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡൻറ്​ എൻ.ടി. റോസമ്മ, പഞ്ചായത്ത‌് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. 100 വിദ്യാർഥിനികൾക്ക‌് താമസിച്ച‌് പഠിക്കാൻ സൗകര്യമുള്ളതാണ‌് ഹോസ‌്റ്റൽ. വിശാലമായ ഭക്ഷണ ഹാളും മീറ്റിങ് ഹാളും ഒരുക്കിയിട്ടുണ്ട‌്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.