വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്​റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്​റ്റിൽ kel lijesh prathi റിമാൻഡിലായ പ്രതി ലിജേഷ്കേളകം: വിവാഹ വാഗ്​ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. കേളകം സ്​റ്റേഷൻ പരിധിയിലെ കണിച്ചാറിലെ ലിജേഷിനെയാണ് (24) അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്​ ചെയ്തു. കഴിഞ്ഞ ദിവസം പേരാവൂർ താലൂക്ക്​ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചപ്പോഴാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. തുടർന്ന്​ ആശുപത്രി അധികൃതർ കേളകം സ്​റ്റേഷനിൽ അറിയിച്ചതി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി വിവാഹിതനാണ്. പെൺകുട്ടിയെ പ്രായപൂർത്തിയാവുന്നതിന് മുമ്പും പീഡിപ്പിച്ചതായി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തിയും കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.