കിസാൻ കോൺഗ്രസ് ധർണ

കിസാൻ കോൺഗ്രസ് ധർണശ്രീകണ്ഠപുരം: ദേശീയ കിസാൻ കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കേന്ദ്ര സർക്കാറി​ൻെറ കർഷക ബിൽ പിൻവലിക്കുക, സംസ്ഥാന സർക്കാറി​ൻെറ കർഷകദ്രോഹ കമ്പനിവത്കരണ നീക്കം ഉപേക്ഷിക്കുക, കർഷകർക്ക് 10000 രൂപ മിനിമം പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. കിസാൻ കോൺഗ്രസ് ജില്ല സെക്രട്ടറി അപ്പു കണ്ണാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, കെ. ശശിധരൻ, കല്യത്ത് മമ്മദ്, ശശിധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.