ആനവേലികെട്ടി യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

ആനവേലികെട്ടി യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധംപടം –സന്ദീപ്​കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതീകാത്മകമായി കലക്​ടറേറ്റിനു മുന്നിൽ ആനവേലികെട്ടി പ്രതിഷേധിച്ചു. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ പൊലിയുമ്പോൾ അധികൃതർ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കുക, ആനമതിൽ നിർമാണത്തിലെ സാങ്കേതികത്വം അവസാനിപ്പിച്ച് നിർമാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികൾ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.